ന്യൂഡൽഹി: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടത്തുക. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 23 നാണ് നടത്തുക.
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ. പതിനേഴാം ലോക്സഭയിലേക്ക് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക ഏപ്രിൽ 11 നാണ്. ഏഴാം ഘട്ടം മെയ് 19 നും നടത്തും. വോട്ടെണ്ണൽ മെയ് 23 ന് നടത്തും
തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. എന്നാൽ ഗവർണർഭരണം ഏർപ്പെടുത്തിയിരിക്കുന്ന ജമ്മുകാഷ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. സുരക്ഷാ കാരണങ്ങളാലാണ് ജമ്മുകാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭയ്ക്കൊപ്പം നടത്താൻ സാധിക്കാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീക്ഷൻ അറിയിച്ചു.