Breaking News

രഞ്ജിത്ത് വധക്കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അരിനെല്ലൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള അറസ്റ്റില്‍. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.

കൊലപാതകത്തെ തുടര്‍ന്ന് സരസന്‍ പിള്ള പലയിടങ്ങളിലായി ഒളിവിലായിരുന്നു. പ്രധാന പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീത് രഞ്ജിത്തിനെ ആക്രമിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.സരസന്‍ പിള്ളയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് ഒരു സംഘം ആള്‍ക്കാര്‍ വീട്ടിലെത്തി രഞ്ജിത്തിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ആരെയും ശല്യം ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് ആക്രമികളോട് പലതവണ പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് ആശുപത്രി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തലയില്‍ മാരകമായ അടിയേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top