Latest News

അ​ബ​ദ്ധ​ത്തി​ൽ വെള്ളമെന്ന് ​​ക​രു​തി ആ​സി​ഡ് കു​ടി​ച്ചു; അ​ഞ്ചാം ക്ലാ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ബ​ദ്ധ​ത്തി​ൽ ആ​സി​ഡ് ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ചു. അഞ്ജന എന്ന കുട്ടി സ​ഹ​പാ​ഠി​യു​ടെ വാ​ട്ട​ർ​ബോ​ട്ടി​ലി​ൽ​നി​ന്ന് വെ​ള്ള​മാ​ണെ​ന്നു​ക​രു​തി ആ​സി​ഡ് കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ഹ​ർ​ഷ്‌​വി​ഹാ​റി​ലു​ള്ള സ്വ​കാ​ര്യ​സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. ആ​സി​ഡ് കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി ഛർ​ദി​ക്കു​ക​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശു​ചി​മു​റി വൃ​ത്തി​യാ​ക്കു​ന്ന ആ​സി​ഡാ​ണ് കു​ട്ടി ക​ഴി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വാ​ട്ട​ർ​ബോ​ട്ടി​ലാ​ണെ​ന്ന് ക​രു​തി സ​ഹ​പാ​ഠി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​ത്. ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ കു​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​സി​ഡാ​ണ് സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് ര​ണ്ടു കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴാ​ണ് വെ​ള്ളം കു​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top