ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പരിക്കുണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. പാക്കിസ്ഥാൻ രഹസ്യഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്കാനിംഗിൽ വ്യക്തമായെന്നും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വ്യോമസേനയുടെ സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റിൽ (എഎഫ്സിഎംഇ) നടത്തിയ വൈദ്യപരിശോധനകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. വിമാനം നല്ല ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദൻ സീറ്റ് സഹിതം എടുത്തെറിയപ്പെട്ടത്. പാരഷൂട്ട് ഉപയോഗിച്ചാണു നിലത്തിറങ്ങിയതെങ്കിലും നട്ടെല്ലിനു ചെറിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സ്കാനിംഗിൽ വ്യക്തമാകുന്നത്
അഭിനന്ദന് നട്ടെല്ലിന് താഴെയായി പരിക്കെന്ന് സ്കാനിംഗ് റിപ്പോർട്ട്
By
March 3, 2019 5:37 pm