Breaking News

തിരിച്ചടിച്ച് ഇന്ത്യ; പാക് അധീനകശ്മീരിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ വ്യോമസേനയുടെ ആക്രമണം

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാക് അധീനകശ്മീരിലെ ഭീകരതാവളത്തിന് നേരെ വ്യോമസേന ആക്രമണം നടത്തി. ഇന്ന് പൂലര്‍ച്ചെ 3.30നാണ് സംഭവം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു.

12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ സ്‌ഫോടകവസ്തുക്കളാണ്‌ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങള്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ സമയം 3.30 ന് ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകള്‍ തകര്‍ത്തു എന്നാണ് ഇന്ത്യന്‍ വ്യോമസേനയെ ഉദ്ദരിച്ചുകൊണ്ട് എഎന്‍ആഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം പുല്‍വാമ ആക്രണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top