ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവയ്പ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. അതേസമയം ഇന്ത്യയില്‍ അതീവ ജാഗ്രത തുടരുകയാണ്.