ഇടുക്കി: തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറില്‍ അദാനി ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനായി ഒത്തുകളിച്ചുവെന്നും കോടിയേരി ആരോപിച്ചു. ലേലം പ്രഹസനമായിരുന്നു. കേരള സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റു. വിമാനത്താവള ലേലത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കേരളത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്തു അദാനി സ്വയം പിന്മാറണമെന്നും ഇല്ലെങ്കില്‍ വിഴിഞ്ഞം നടത്തിപ്പില്‍ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.
വിമാനത്താവളലേലം പ്രഹസനം; ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് കോടിയേരി
By
February 26, 2019 3:54 pm