ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേര് കൊല്ലപ്പെട്ട തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അര്പിത് പാലസ് ഹോട്ടല്‍ ഉടമ രാഗേഷ് ഗോയലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തീപിടത്തമുണ്ടായതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. വിദേശത്തേക്കു കടന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹി കരോള്‍ ബാഗിലായിരുന്നു തീ പിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ അമ്മയും രണ്ട് മക്കളും ഉള്‍പ്പെടെ മൂന്നു മലയാളികളാണ് മരിച്ചത്. ചോറ്റാനിക്കര സ്വദേശി നളിനിയമ്മ മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്.