Kerala

ലുലുമാള്‍ മലര്‍വാടിയായി മാറി

കൊച്ചിയിലെ ഹൈടെക് ലുലുമാള്‍ പൂക്കള്‍കൊണ്ട് പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ജമന്തി മുതല്‍ അത്യപൂര്‍വങ്ങളായ ഓര്‍ക്കിഡ് പൂക്കള്‍കൊണ്ടലങ്കരിച്ച ലുലുമാള്‍ കണ്ടാള്‍ വലിയൊരു പൂന്തോപ്പ് ആണെന്ന് തോന്നും. അടച്ച് ശീതീകരിച്ച മാളില്‍ പൂക്കള്‍ തേടി അങ്ങിങ് പറന്ന് നടക്കുന്ന ചിത്രശലഭങ്ങളുമുണ്ട്.

പൂക്കളുടെ മനോഹര ആവിഷ്‌കാരം മാത്രമല്ല ലുലു പുഷ്‌പോത്സവം 19 കൊണ്ട് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ വലിച്ചെറിയുന്നതിന് പകരം പുനരുപയോഗിക്കാനുള്ള ലക്ഷ്യം പോത്സാഹിപ്പിക്കുകയാണ് ലുലുമാള്‍ മാനേജ്‌മെന്റ്.

കേരളത്തില്‍ ലുലുമാള്‍ ശാഖകളില്‍ ആരംഭിച്ച പ്ലാസ്റ്റിക് ചലഞ്ചാണ് വ്യത്യസ്തമായ പൂക്കള്‍ വഹിക്കുന്ന ഉല്‍പ്പന്നങ്ങളായി മാറിയിരിക്കുന്നത്. നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഗാര്‍ഡനിങില്‍ ഇത്രയധികം സാധ്യതകളുണ്ടെന്ന് പുഷ്‌പോത്സവം പുതിയ തിരിച്ചറിവ് നല്‍കുന്നു.

പുഷ്‌പോത്സവം ഫെബ്രുവരി 17ന് അവസാനിക്കും. ലുലുമാള്‍ ഒരു മലര്‍വാടിയായി മാറിയതില്‍ കുട്ടികളാണ് ഏറ്റവുമധികം സന്തോഷിക്കുന്നത്. പൂമ്പാറ്റകളെ പോലെ ആയിരക്കണക്കിന് പൂച്ചെടികളെ കണ്ടും, തൊട്ടറിഞ്ഞും അവര്‍ ആഹ്ലാദം പങ്കുവെയ്ക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top