Latest News

ഫിസിഷ്യന്‍മാരുടെ മഹാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കൊച്ചി: അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) ഇവിടെ എഴുപത്തിനാലാമത് വാര്‍ഷിക സമ്മേളനത്തിന് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം.ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാരും അറുനൂറ്റിയമ്പതോളം ഫാക്കല്‍ട്ടികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) ശ്രീ. പി. സദാശിവം നിര്‍വ്വഹിച്ചു സംസ്ഥാനം പുതിയ ആരോഗ്യ നയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുക ചികിത്സ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക, സ്വകാര്യ മേഖലയിലെ ഫിസിഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക, കുടുംബ ഡോക്ടര്‍ എന്ന ആശയം പുനസ്ഥാപിക്കുക എന്നിവ അവയില്‍ ചിലതാണ്.

സാധാരണക്കാരന് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്ക് ഫസിഷ്യന്‍മാര്‍ക്കുണ്ടെന്ന് നയം തിരിച്ചറിയുന്നുണ്ട്. ഇത് ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് എപിഐ നല്‍കുന്നത്. വിദഗ്ധര്‍ തമ്മില്‍ സജീവമായ ആശയവിനിമയവും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ പ്രയോജനപ്പെടുത്തലും സാധ്യമാവണം. സാങ്കേതിക വിദ്യകളുടെ പ്രയോജനം എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം, അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫിസിഷ്യന്‍മാര്‍ തുടര്‍ച്ചയായി സംഘടിപ്പിക്കേണ്ടതുണ്ട്. രോഗങ്ങളും ചികിത്സകളും സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാരിലെത്താന്‍ ഇത് ഏറെ സഹായിക്കും. നീപ്പ പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ നമ്മുടെ ഡോക്ടര്‍മാരും ഗവേഷകരും ആ സാഹചര്യങ്ങളെ നേരിട്ട രീതികള്‍ വളരെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു

ആരോഗ്യമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഫിസിഷ്യന്‍മാരുടെ ഉത്തരവാദിത്വങ്ങളും അതിവേഗം വര്‍ദ്ധിച്ചു വരികയാണെന്ന് എ.പി.ഐ ദേശീയ അദ്ധ്യക്ഷന്‍ ഡോ. കെ.കെ. പരീഖ് പറഞ്ഞു. രോഗനിര്‍ണ്ണയം, ചികിത്സ, പരിചരണം എന്നീ ഉത്തരവാദിത്വങ്ങളിലൂടെ മാത്രം ഇന്ന് ഫിസിഷ്യനെ നിര്‍വ്വചിക്കാന്‍ കഴിയില്ല.

ആതുര സേവനവുമായി ബന്ധപ്പെട്ട ഒട്ടനവധി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരാണ് ഫിസിഷ്യന്‍മാര്‍. വൈദ്യ ശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം, രോഗ പ്രതിരോധം, ബോധവല്‍ക്കരണം, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല എന്നിവയുടെ ഏകോപനം തുടങ്ങി പരിസ്ഥിതി മരുന്നുകള്‍, ആഗോളതാപനം, റേഡിയേഷന്‍ വിപത്തുകള്‍, പോഷകാഹാരക്കുറവ്, വാര്‍ദ്ധക്യകാല രോഗങ്ങള്‍ തുടങ്ങി ആരോഗ്യ രംഗത്തെ സമസ്ത മേഖലകളിലും ഫിസിഷ്യന്‍മാര്‍ അമരക്കാരായി പ്രവര്‍ത്തിക്കുന്നു.

ഫിസിഷ്യന്‍മാരുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലെയും ശാസ്ത്ര പുരോഗതിയും പ്രധാന കാല്‍വയ്പുകളും ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനമെന്ന് ഡോ. പരീഖ് പറഞ്ഞു. എ.പി.ഐ ദേശീയ പ്രസിഡന്റ് ഡോ. പ്രീതം ഗുപ്ത, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ.കെ. പരീഖ്, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ എന്നിവര്‍ ഉത്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ശാസ്ത്ര സെഷനുകള്‍:

‘ബ്ലെന്റിങ്ങ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്സ്’ എന്ന പ്രമേയത്തില്‍ ആറ് സമാന്തര ട്രാക്കുകളിലായാണ് നാലുദിവസത്തെ ശാസ്ത്ര പരിപാടികള്‍ നടക്കുന്നത്. ഡോക്ടര്‍മാരുടെ ചികിത്സ വൈദഗ്ധ്യവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും നൂതന സാങ്കേതിക വിദ്യകളും ഇന്ന് രോഗചികിത്സയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. വ്യത്യസ്ഥവും നൂതനുവുമായ ചികിത്സാ രീതികള്‍, പ്രായോഗിക ചികിത്സകള്‍ സംബന്ധിച്ച് അറിവ് പങ്കിടല്‍ എന്നിവയിലൂടെ ചികിത്സാ രീതികള്‍ സാര്‍വത്രികമാക്കുകയാണ് സമ്മേളത്തിന്റെ ലക്ഷ്യമെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍ പറഞ്ഞു.

പ്രമേഹ രോഗങ്ങള്‍, പ്രമേഹ വിദ്യാഭ്യാസം, അണുബാധ കൈകാര്യം ചെയ്യുന്ന രീതികള്‍, മുതിര്‍ന്നവരിലെ വാക്സിനേഷന്‍, രക്താധിസമ്മര്‍ദ്ദ നിയന്ത്രണം, ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും, റുമാറ്റോളജി, വാര്‍ദ്ധക്യത്തിലെ ന്യൂറോളജി പ്രശ്നങ്ങള്‍, ഉറക്കപ്രശ്നങ്ങള്‍, ലിവര്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്ഷയം, എച്ച്.ഐ.വി, എച്ച് 1 എന്‍ 1, ഗ്യാസ്ട്രോ എന്ററോളജി രോഗങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടക്കും. പാരിസ്ഥിതിക മെഡിസിന്‍, റേഡിയേഷന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ആരോഗ്യ രംഗത്തും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അലര്‍ജിയുടെ നൂതന ചികിത്സകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക സെഷനുകള്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

യു.എസ്, യു.കെ, ആസ്ത്രേലിയ, നെതര്‍ലാന്‍ഡ്സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

1944ല്‍ സ്ഥാപിതമായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും, ഫിസിഷ്യന്‍മാരുടെ പ്രവര്‍ത്തന, ചികിത്സ മാനദണ്ഡങ്ങള്‍, നിശ്ചയിക്കുന്നതിനും നേതൃത്വം നല്‍കുന്ന പരമോന്നത സംഘടനയാണ്. ‘ആപികോണ്‍ 2019’ സമ്മേളനത്തിന് എ.പി.ഐ കൊച്ചി ഘടകം അതിഥേയത്വം വഹിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top