Latest News

വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കേരളത്തിലേയും തമിഴ്‌നാട്ടിലേയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍െപ്പടുത്തിയിട്ടുള്ള പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വണ്ടര്‍ലാ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രതാരം ശ്രീ. കലാഭവന്‍ ഷാജോണ്‍ വിതരണം ചെയ്തു.

വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ് സി.എഫ്.ഒ ജേക്കബ് കുരുവിള, വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം.എ, എന്‍ജിനീയറിംഗ് – ഡി.ജി.എം. വിന്നി കെ. തുന്നി എന്നിവര്‍ സംസാരിച്ചു.

സ്‌കൂളുകള്‍ക്കായി ഏര്‍െപ്പടുത്തിയിരിക്കുന്ന ഈ അവാര്‍ഡ്, കുട്ടികളിലെ പ്രകൃതി സംരക്ഷണെത്തക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് ഏറെ പ്രയോജനകരമാണെന്ന് കലാഭവന്‍ ഷാജോണ്‍ അഭിപ്രായപ്പെട്ടു. നല്ല പ്രകൃതി സ്‌നേഹികളായി വളരുവാന്‍ നമ്മുടെ വരും തലമുറയ്ക്ക്
കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും നാഷണല്‍ ടീേച്ചഴ്‌സ് അവാര്‍ഡ് ജേതാവുമായ ടി.എം. വര്‍ഗ്ഗീസ്
പ്രകൃതി സംരക്ഷണ ത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.

ഒന്നാം സ്ഥാനം നേടിയ ഇടുക്കി ജില്ലയിലെ വിശ്വദീപ്തി സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍, അടിമാലി 50,000 രൂപയും, രണ്ടാം സ്ഥാനം നേടിയ ഈറോഡ് ജില്ലയിലെ ഭാരതി വിദ്യാഭവന്‍ മെട്രിക്ക് എ ച്ച്.എസ്.എസ്, തൃശ്ശൂര്‍ ജില്ലയിലെ പാറമേക്കാവ് വിദ്യാ മന്ദിര്‍ എന്നീ സ്‌കൂളുകള്‍
25,000 രൂപയും, മൂന്നാം സ്ഥാനം നേടിയ എം.എ.എം എ .പി.എസ്, പാണാവളളി (ആലപ്പുഴ), ഹോളി ക്രോസ്സ് കോണ്‍വെന്റ് സ്‌കൂള്‍, കങ്ങരപ്പടി (എറണാകുളം), കെ.വി.യു.പി. സ്‌കൂള്‍, പാങ്ങോട് (തിരുവന ന്തപുരം) എന്നീ സ്‌കൂളുകള്‍ 15,000 രൂപയും കരസ്ഥമാക്കി. ഇതിനു പൂറമേ
വിജയികളായ എല്ലാ സ്‌കൂളുകള്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top