Entertainment

ചേട്ടന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവര്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം അനിയന്റെ ചിത്രത്തിനായി ഒന്നിച്ചപ്പോള്‍….

ഒരു നവാഗത സംവിധായകനെയും അഞ്ച് പുതുമുഖ താരങ്ങളെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്. രചനയും സംവിധാനവും നിര്‍വഹിച്ച് സ്വതന്ത്ര സംവിധായകനായി വിനീത് ശ്രീനിവാസന്‍ മോളിവുഡിലേക്ക് ചുവടുവച്ചപ്പോള്‍ ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി നിവിന്‍ പോളി, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗീസ്, ശ്രാവണ്‍ എന്നീ അഞ്ച് ചെറുപ്പക്കാര്‍ കൂടെ വെള്ളിത്തിരയിലെത്തി.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ. ചേട്ടന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നതാണ് കൗതുകം. ധ്യാനിന്റെ ആദ്യ സംവിധാന സംരഭമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്.

നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രത്യേകതയാണ്. വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസന്‍ ചിത്രത്തിലെ ദിനേശന്റെയും ശോഭയുടേയും പേരുകള്‍ തന്നെയാണ് ധ്യാന്‍ ഈ ചിത്രത്തിലെ നിവിന്റെയും നയന്‍താരയുടേയും കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. നടി ഉര്‍വശിയും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top