തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലെത്താന്‍ കാരണം.
അതേസമയം, രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്.