വയനാട്: വയനാട് പീഡനക്കേസ് പ്രതി ജോര്‍ജിനെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടും പിടികൂടുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പണം നല്കി കേസൊതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയില്ല. മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതിയെ പിടിച്ചില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാരം തുടങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
തുമ്പൊന്നും കിട്ടാത്തതിനാലാണ് പ്രതിയെ പിടികൂടാത്തതെന്നാണ് പൊലീസിന്റെ പ്രതികരണം. ഒളിവില്‍ കഴിയുന്ന പ്രതി ഒ എം ജോര്‍ജ് വീട്ടിലെത്തുന്നുണ്ടോ എന്നറിയാണ് അയാളുടെ വീട്ടില്‍ പോകുന്നതെന്നും ബന്ധുക്കളുടെ ആരോപണത്തോട് പൊലീസ് പ്രതികരിച്ചു.