Latest News

സമരക്കാരുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ; വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍

വിദഗ്ദ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരോട് ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍.

വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ നടന്ന സമരത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സങ്കടജാഥ നടത്തുകയാണ്.

ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ച് ദിവസമായി സമരത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top