Latest News

കുഞ്ഞനന്തന് നടക്കാന്‍ പറ്റില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടന്നുകൂടെ എന്ന് ഹൈക്കോടതി

ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ജയിലില് കഴിയാതിരിക്കാന്‍ മാത്രം എന്താണ് അസുഖമെന്ന് ഹൈക്കോടതി ചോദിച്ചു.

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പിടിയിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതി ജയിലില്‍ കഴിഞ്ഞിട്ടേയില്ലെന്നാണ് രേഖകള്‍ കാണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

2014 ജനുവരിയിലാണ് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് ജയിലിലാകുന്നത്. നാലു വര്‍ഷം ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ 389 ദിവസം പരോളിലാണെന്നാണ് ജയില്‍ രേഖകള്‍ പറയുന്നത്.

കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. നടക്കാന്‍ പറ്റില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടന്നുകൂടെ എന്ന് കോടതി ചോദിച്ചു.

എന്താണ് കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top