Latest News

സിനിമ വ്യാജ പതിപ്പുകള്‍ തടയാന്‍ നിയമഭേദഗതി വരുത്തുമെന്ന് പിയൂഷ് ഗോയല്‍

സിനിമയുടെ വ്യാജ പതിപ്പുകളുടെ നിര്‍മാണവും വിതരണവും തടയാന്‍ ആന്റി പൈറസി നിയമത്തില് ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

സിനിമ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തെ പൈറസി ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. പൈറസിയെ ചെറുക്കാനായി ആന്റി-കാം കോര്‍ഡര്‍ അവതരിപ്പിക്കും. സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കും.

വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top