ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും.
ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.