Breaking News

ബജറ്റ് അവതരണം തുടങ്ങി, ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം

പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റില്‍ മന്ത്രി പ്രസംഗത്തിലുടനീളം നിയമസഭയില്‍ പ്രസ്താവിക്കുന്നത്. 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ 250 കോടി പുറം ബണ്ട്, അറ്റകുറ്റ പണിക്ക് 43 കോടി രൂപ വകയിരുത്തി.

സിയാല്‍ മോഡലില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് റബര്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. റബറിന് താങ്ങ് വില 500 കോടി വകയിരുത്തി.

നാളികേരത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിന് 20 കോടി വകയിരുത്തി. കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിസിഡിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍ നിന്ന് 1500 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഏറ്റെടുക്കും.

വയനാട് കാപ്പി ‘മലബാര്‍’ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യും. വിശപ്പ് രഹിത കേരളത്തിന് 20 കോടി വകയിരുത്തി. എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top