Kerala

പൊലീസിനെ ആക്രമിച്ച എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച എസ്എഫ്‌ഐ നേതാവ് നസീം കീഴടങ്ങി. ഒന്നരമാസമായി ഒളിവിലായിരുന്ന നസീം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമാണ് നസീം.

ഡിസംബര്‍ 12നാണ് എസ്.എഫ്.ഐക്കാര്‍ പോലീസുകാരെ നടുറോഡില്‍ വളഞ്ഞിട്ട് അടിച്ചത്. എസ്.എഫ്.ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് കൂടുതല്‍പേരെ വിളിച്ച് വരുത്തിയുള്ള ആക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top