മുംബൈ: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്ക ഭരണപ്രതിസന്ധിയിലേക്ക് കടക്കുമോയെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുതിച്ചുയരുന്നത്. ഇതിന് പുറമെ 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന ധാരണയാണ് സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണം. മാന്ദ്യമുണ്ടായാല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ആഗോളതലത്തില്‍ പെട്ടെന്ന് ഡിമാന്റ് വര്‍ദ്ധിക്കാറുണ്ട്.