ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടുനേര്‍ച്ചയ്ക്കും ഇനി മുതല്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടു. രജിസ്ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് അഞ്ചു ലക്ഷം രൂപ പിഴയോ ആറു മാസം തടവോ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അറിയിച്ചു.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങള്‍ക്കും തീരുമാനം ബാധകമാണ്. കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേര്‍ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്. പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാര്‍ഥങ്ങളും രജിസ്ട്രേഷന്റെ പരിധിയില്‍പ്പെടും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 100 രൂപയാണ് ഒരുവര്‍ഷത്തെ ഫീസ്. അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരും സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുമാണ് രജിസ്ട്രേഷന് നടപടികള്‍ ഏകോപിപ്പിക്കുന്നത്.