കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും. രാഹുലിന്റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യുഡിഎഫ് തീരുമാനം.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ നേതൃ സംഗമം ഒരുക്കിയിട്ടുണ്ട്.