ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ജിമെയിലില്‍ പുതുതായി മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. കംപോസ് ചെയ്ത മെയില്‍ റീ എഡിറ്റ് ചെയ്യാനുളള ഓപ്ഷനുകളാണ് പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം ജിമെയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ മാറ്റങ്ങളോട് സമ്മിശ്രമായാണ് ഉപയോക്താക്കളുടെ പ്രതികരണം.
മെയില്‍ അയക്കുന്നതിനിടയില്‍ അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാല്‍ അത് തിരിച്ചെടുക്കാനായി അണ്‍ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്‍ഡു ആയിപ്പോയാല്‍ ഡാറ്റ തിരികെ കിട്ടാന്‍ റീഡു ഓപ്ഷനുമുണ്ട്.
നിലവല്‍ മെയില്‍ കംപോസംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്സ്, അണ്ടര്‍ലൈന്‍ ഓപ്ഷന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാലിനി സ്ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംപിടിക്കും. അതിവേഗം ഇമെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതേസമയം കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഈ അപ്ഡേറ്റ് എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങും.