Kerala

നമ്പി നാരായണന്‍ അര്‍ഹനല്ല; പത്മഭൂഷണ്‍ നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ടിപി സെന്‍കുമാര്‍

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പത്മ പുരസ്‌കാരം നേടാന്‍ നമ്പി നാരായണന്‍ ഒരു തരത്തിലും അര്‍ഹനല്ലെന്ന് സെന്‍കുമാര്‍ തുറന്നടിച്ചു. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറുള്‍ ഇസ്ലാമിനും വരെ പത്മ പുരസ്‌കാരങ്ങള്‍ നല്‍കാം. അദ്ദേഹത്തെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചവരും പുരസ്‌കാരം പ്രഖ്യാപിച്ചവരും ഇക്കാര്യത്തില്‍ മറുപടി പറയണം. ഐഎസ്ആര്‍ഒക്ക് വേണ്ടി നമ്പി നാരായണന്‍ എന്ത് സംഭാവനകളാണ് നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നമ്പി നാരായണന് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ശരാശരി ശാസ്ത്രജ്ഞന്‍ മാത്രമാണ് നമ്പി നാരായണനെന്നും ഇയാള്‍ ഇപ്പോഴഉം സംശത്തിന്റെ നിഴലിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ അപ്രസ്‌കതമാണെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സെന്‍കുമാറിന്റെ പ്രസ്താവനകളില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. സെന്‍കുമാര്‍ കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

എന്നാല്‍ സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് ശ്രീധരന്‍ പിളളയാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെയായതെന്നും എ.കെ ബാലന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top