Latest News

തലകുത്തിവീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സാധാരണ രാഷ്ട്രിയക്കാരില്‍ നിന്നും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതില്‍ തികച്ചും വ്യത്യസ്തനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുരക്ഷ വിലക്കുകള്‍ മറികടന്നും രാഹുല്‍ സാധാരണക്കാരുമായി നേരിട്ട് ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഭുവനേശ്വറില്‍ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ ഒഡീഷയില്‍ എത്തിയതായിരുന്നു രാഹുല്‍ഗാന്ധി. ഇതിനിടെ രാഹുലിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു ഫോട്ടോഗ്രാഫര്‍ പടിക്കെട്ടില്‍ നിന്നും പൊടുന്നനെ തലകുത്തി താഴേക്ക് വീണു. സമീപത്തുണ്ടായിരുന്ന രാഹുല്‍ ഓടിയെത്തി ഫോട്ടോഗ്രഫറെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ബിശ്വനാഥാണ് ദൃശ്യം പകര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top