Kerala

പ്രതിഷേധങ്ങള്‍ വിഫലമായി; കളമശേരി വല്ലാര്‍പാടം കണ്ടെയ്നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കും

പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി കളമശേരി വല്ലാര്‍പാടം കണ്ടയ്നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. ടോള്‍ പിരിക്കാനുളള നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നെങ്കിലും ടോള്‍ പിരിക്കാനുളള തീരുമാനത്തില്‍ ദേശീയപാത അതോറിറ്റി ഉറച്ചുനില്‍ക്കുകയായിരുന്നു. 909 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം.

ലൈറ്റ് മോട്ടാര്‍ വാഹനങ്ങള്‍ക്ക് ഇരുദിശയിലേക്കുമായി 70 രൂപയും ബസുകള്‍ക്ക് 160 രൂപയുമാണ് ടോള്‍ നിരക്ക്. കാര്‍, ജീപ്പ് ഉള്‍പടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ ഒരേ ദിശയിലേക്ക് 45 രൂപയും ഇരുദിശയിലേക്കുമായി 70 രൂപയും ബസുകള്‍ക്ക് ഒരു ദിശയില്‍ 16 രൂപയും ഇരു ദിശയിലേക്ക് 240 രൂപയുമാണ് ടോള്‍ ഈടാക്കുക.

അതേസമയം വീണ്ടും ടോള്‍ പിരിക്കുന്നതിനെതിരെ വിയോജിപ്പുമായി ദേശീയ പാത സംരക്ഷണ സമിതിയും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി, ടോള്‍ പിരിക്കുന്നതിന് കൂട്ട് നിന്ന സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top