പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് അങ്കമാലി യൂണിറ്റില്‍ നിര്‍മ്മിച്ച് നല്കുന്ന രണ്ടാമത്തെ വീടിന്റെ കട്ടള വയ്പ് കര്‍മ്മം ചാലക്കുടി മേലൂരില്‍ നടന്നു. ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി ചടങ്ങ് നിര്‍വ്വഹിച്ചു.
ചാലക്കുടി മേലൂര്‍ നമ്പിയത്ത് വീട്ടില്‍ സരിത ഷാജുവിന്റെ വീടാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന് പുനര്‍നിര്‍മ്മിച്ച് നല്‍കുന്നത്. ചാലക്കുടി ബ്ലോക്ക് മെംമ്പര്‍ വിഎല്‍ തോമസ്, ജോയ് ആലുക്കാസ് പ്രതിനിധികള്‍ ഒരുമ റെസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.