Breaking News

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും പങ്കെടുക്കും.

5.30-ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി.ജെ.പി. പൊതുസമ്മേളനത്തിലും പങ്കെടുക്കും. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങ് രാത്രി 7.15-നാണ്. ക്ഷേത്രദര്‍ശനത്തിനുശേഷം എട്ടുമണിക്ക് എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top