Latest News

ഇരുതല മൂരിക്ക് 50 ലക്ഷം ചോദിച്ചു, വില പറഞ്ഞുറപ്പിച്ച് പോലീസ് വലയിലാക്കി

പെരുമ്പാവൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഇരുതല മൂരി പാമ്പിനെ 50 ലക്ഷം രൂപ വില പറഞ്ഞ് പോലീസ് പ്രതികളെ വലയിലാക്കി. കടമക്കുടി സ്വദേശികളായ ആര്‍ രാജേഷ്, കണ്ണൂര്‍ സ്വദേശിയായ എംവി ഷിനോദ് എന്നിവരെയാണ് വില പറഞ്ഞുറപ്പിച്ച ശേഷം പോലീസ് കുടുക്കിയത്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇരുതല മൂരിയെ വാങ്ങാനെന്ന് നടിച്ച് രാജേഷിനെ ഫോണില്‍ വിളിച്ച് വിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. കാറില്‍ വന്ന പ്രതികളെ കരുമാലൂര്‍ ഭാഗത്തുവച്ച് പിന്നീട് പിടികൂടുകയായിരുന്നു.

നിരുപദ്രവകാരികളായ ഇരുതലമൂരി പാമ്പിനെ കൈവശം സൂക്ഷിച്ചാല്‍ ഭാഗ്യം താനേ വന്നുചേരുമെന്ന അന്ധവിശ്വാസത്തിന് പ്രചാരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവയ്ക്ക് വന്‍ വില ലഭിക്കുന്നത്. ഇതിന് പുറമേ ഇരുതല മൂരിയെ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്ന് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന അബദ്ധധാരണയും വിദേശ രാജ്യങ്ങളില്‍ ചിലര്‍ക്കിടയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top