പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന് കി ബാത് പരിപാടിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇയില്‍
ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്കി.
രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.