ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കി ബിജെപി. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി ജനുവരി 15നും 27നും കേരളത്തിലെത്തും. സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടെ നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. മോദിക്ക് പിന്നാലെ ഫെബ്രുവരിയില്‍ അമിത് ഷായും കേരളത്തിലെത്തും. ശബരിമല വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇതിനിടെ ജനുവരി 18ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും. ഉപരോധത്തില്‍ ദേശിയ നേതാക്കളടക്കം പങ്കെടുക്കും. പ്രമുഖരെ പങ്കടെുപ്പിച്ച് സമരം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.