Kerala

മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച; എസ്പിമാര്‍ക്ക് ഡിജിപിയുടെ രൂക്ഷ വിമര്‍ശനം

ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്പിമാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വീഡിയോ കോണ്‍ഫറന്‍സിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ചത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെയുണ്ടായ വ്യാപക അക്രമങ്ങളില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികള്‍ വാഹനങ്ങളും കടകമ്പോളങ്ങളും തല്ലി തകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ ഇന്നും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കരുതല്‍ തടങ്കലാക്കേണ്ടിയിരുന്നവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഇക്കാര്യത്തില്‍ ഇനിയും വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും ഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ അതിക്രമമുണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top