കൊച്ചി: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയും കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 57 പൈസയാണ്. ഡിസല്‍ വില 66 രൂപ 13 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്.