പെട്രോളിന്റെയും ഡീസലിന്റെയും പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. നിലവിലുളളതില്‍ നിന്നും രണ്ടര രൂപയുടെ കുറവാണ് ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കന്പനികള്‍ ഒരു രൂപ കുറയ്ക്കുകയും ചെയ്തതതോടെയാണ് ഇന്ധനവില രണ്ടര രൂപ താഴ്ന്നത്. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 83.50 രൂപയും ഡീസലിന് 76.85 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.83 രൂപയിലേക്കു താഴ്ന്നപ്പോള്‍ ഡീസല്‍ വില 78.11 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 83.75 രൂപയും ഡീസല്‍ വില 77.11 രൂപയുമാണ്.