Breaking News

യുവതീ പ്രവേശനം; ശബരിമല നട അടച്ചു

സന്നിധാനം: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു. തന്ത്രിമാര്‍ പുറത്തിറങ്ങി. സന്നിധാനത്ത് ശുദ്ധീകരണക്രീയ തുടങ്ങി. തിരുമുറ്റത്ത് നിന്ന് ഭക്തരെ പുറത്തേക്ക് മാറ്റി.

പതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്‍മാറിയ ബിന്ദുവും കനകദുര്‍ഗയുമാണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുമുടി കെട്ടുണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദര്‍ശനത്തിനെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിന് ശേഷമാണ് പൊലീസിനോടെ സഹായം ആവശ്യപ്പെട്ടതെന്നാണ് യുവതികള്‍ പറയുന്നത്. മഫ്ടിയിലാണ് പൊലീസ് ഇവര്‍ക്ക് അകമ്പടി ഒരുക്കിയത്. വിവരം ഇന്റലിജന്‍സും മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top