Latest News

സാധനങ്ങള്‍ക്ക് പകരം പരസ്യം; റെയില്‍വേ ബാര്‍ട്ടര്‍ സംവിധാനം ഒരുക്കുന്നു

ആധുനിക കാലത്ത് ഇന്ത്യന്‍ റെയില്‍വേ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ട്രെയിനില്‍ പരസ്യം നല്‍കാന്‍ ഒരുങ്ങുന്നു. ചരക്കിന് ചരക്ക് കൊടുത്തുളള ഈ പരീക്ഷണത്തിന് റെയില്‍വേ ബോര്‍ഡ് ട്രാന്‍സ്മിഷന്‍ സെല്‍ അംഗീകാരം നല്‍കി.

ഇതനുസരിച്ച് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ സേവനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് തുല്യ തുകയ്ക്കുളള പരസ്യങ്ങള്‍ ട്രെയിനിനുളളിലും, ടോയ്‌ലെറ്റിലും പ്രദര്‍ശിപ്പിക്കാം. ചുരുക്കി പറഞ്ഞാല്‍ കൊടുക്കുന്ന സാധനങ്ങള്‍ക്ക് റെയില്‍വേ രൂപയൊന്നും നല്‍കില്ല. പകരം പരസ്യം നല്‍കും.

ആറ് ഇഞ്ച് വലിപ്പത്തിലുളള പരസ്യങ്ങളാണ് നല്‍കുക. പരീക്ഷണ വ്യവസ്ഥയിലാണ് തുടക്കത്തില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുക. വിജയകരമായാല്‍ റെയില്‍വേ ഇത് രാജ്യത്തുടനീളം നടപ്പിലാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top