Breaking News

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് ; സ്വതന്ത്രനായി മത്സരിക്കും

നടന്‍ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്,

‘ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തെരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണ വേണം’ ട്വിറ്ററില്‍ പ്രകാശ് രാജ് അറിയിച്ചു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലതുപക്ഷത്തിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന വ്യക്തിയാണു പ്രകാശ് രാജ്. സുഹൃത്തും കന്നട മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലക്ഷ്മിയുടെ കൊലപാതകത്തിനു പിന്നാലെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂടി. മോദിയുടെ മൗനങ്ങളെ വിമര്‍ശിച്ച താരം, കേരളത്തിനു മതിയായ പ്രളയ ദുരിതാശ്വാസം നല്‍കാതെ 3000 കോടി ചെലവിട്ടു പട്ടേല്‍ പ്രതിമ നിര്‍മിച്ചതിനെതിരെയും രംഗത്തുവന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top