Latest News

തലശ്ശേരി സ്റ്റേഡിയം: 13 കോടിയുടെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ശ്രീ. ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു

വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട നിര്‍മ്മാണോത്ഘാടനവും വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.

തലശ്ശേരി നഗരസഭയുടെ 6.72 ഏക്കര്‍ ഭൂമിയിലാണ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം. ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് 3.98 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിനായി 13.04 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ പൂര്‍ത്തിയാകുപ്പോള്‍ 8 ലൈനോടു കൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വി ഐപി ലോഞ്ച് , മീഡിയ റൂം, പ്‌ളെയേഴ്‌സ് റൂം, ഓഫീസ് റൂം എന്നിവ ഉള്‍ക്കൊള്ളുന്ന പവലിയന്‍ കെട്ടിടവും ജലവിതരണം, വൈദ്യൂതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും യാഥാര്‍ത്ഥ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top