Kerala

ശബരിമല നട ഇന്ന് തുറക്കും; നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി

പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും. നാളെ പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി പതിനാലിനാണ് മകരവിളക്ക്.

ശബരിമലമല നട ഇന്ന് തുറക്കാനിരിക്കെ നിരോധനാജ്ഞ ജനുവരി 5 വരെ വീണ്ടും നീട്ടാന്‍ തീരുമാനമായി. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top