Kerala

ദര്‍ശന പുണ്യവുമായി തങ്ക അങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്

ശബരിമല:ശരണമന്ത്രങ്ങളുമായി മലകയറി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശന പുണ്യവുമായി ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് 12.30ന് മണ്ഡലപൂജ നടക്കും.

തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചക്ക് പമ്പയില്‍ എത്തും. മൂന്നുമണി വരെ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. പിന്നീട് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.

തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും കണ്ടു തൊഴാന്‍ സന്നിധാനത്തേക്കു ഭക്തരുടെ വന്‍പ്രവാഹമാണ്. അതിനിടെ, ഘോഷയാത്രയുടെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിരക്ക് കുറയ്ക്കാനായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്പയിലേക്ക് അയക്കുന്നുണ്ട്. മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നടതുറക്കും.

അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകിട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top