രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമായി ഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പത്ത് ലക്ഷം ജീവനക്കാരാണ് ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖല സമരത്തെത്തുടര്‍ന്ന് നിശ്ചലമായിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് ഇന്നലെ ബാങ്ക് അവധിയായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെട്ടിരുന്നു.