പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘം തിരിച്ചിറങ്ങി. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് ശ്രമം പരാജയപ്പെടുകയായിരുന്നു.
നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് പിന്തിരിഞ്ഞോടിയ സംഘത്തെ പിന്നീട് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുന്നില്ല.