കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ പ്രതിഷേധം തുടരുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ
ഓര്‍ത്തഡോക്സ് വൈദികന് തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്.
പള്ളിയില്‍ കയറാന്‍ അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് ഫാ. തോമസ് പോള്‍ റമ്പാന്. മടങ്ങാതെ 23 മണിക്കൂര്‍ നേരമായി പള്ളിക്ക് മൂന്നില്‍തന്നെ നില്‍ക്കുകയാണ്. ഫാദറിന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
പള്ളിയിലും മുറ്റത്തും ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സംഘടിച്ചിട്ടുള്ളത്. പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പോലീസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണു ഫാ. തോമസ് പോള്‍ റമ്പാന് വ്യാഴാഴ്ച രാവിലെ 10.20 ഓടെ കോതമംഗലം പള്ളിയില്‍ എത്തിയത്.