കോതമംഗലം ചെറിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചതോടെ പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വൈദികന് റബാന് തോമസ് പോള്‍ പള്ളിയില്‍ പ്രവേശിക്കാത്തി. പോലീസിന്റെ സുരക്ഷയിലാണ് വൈദികന് പള്ളിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതിഷേധവുമായി യാക്കോബായ വിഭാഗം പള്ളി പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയത് നീക്കം ചെയ്യാനുള്ള നടപടികളാണ് പോലീസ് ചെയ്യുന്നത്.
നേരത്തെ യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം നിലവിലുള്ള കോതമംഗലം പള്ളിക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.കോതമംഗലം ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി മുന്‍സിഫ് കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് പൊലീസിന് നേരെ ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ അതിന് മുതിരരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.