പത്തനംതിട്ട: ശബരിമലയില്‍ ആചാരം ലംഘനം നടത്തിയതിന് പരിഹാരപൂജ ചെയ്തെന്ന ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ വാദം പൊളിയുന്നു. പരിഹാരപൂജ ചെയ്തിട്ടില്ലെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്.
പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും എന്നാല്‍ വത്സന് തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്തിര ആട്ട വിശേഷ നാളില്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയില്‍ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴായിരുന്നു തില്ലങ്കേരി പരിഹാരപൂജ നടത്തിയെന്ന വിശദീകരണം ഉയര്‍ത്തിയത്.