ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്തുമ്പോള്‍ ഓഹരി വില നിശ്ചയിക്കുന്നതില്‍ പ്രായോഗിക സമീപനം വേണമെന്ന് സെബിയുടെ ചെയര്മാന് അജയ് ത്യാഗി മുന്നറിയിപ്പ് നല്കി. ചാഞ്ചാടുന്ന മൂലധന വിപണിയില്‍ ഐപിഒ ഇഷ്യുവിന് തയ്യാറാകുന്ന കമ്പനികള്‍ ഓഹരിവില ന്യായമായി വേണം നിശ്ചയിക്കുവാന്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐപിഒ ഇഷ്യുവിന് തയ്യാറെടുക്കുന്ന ചെറുതും ഇടത്തരം കമ്പനികളുടെ എണ്ണം ഇരട്ടിയിലധികമായി. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പ്രസംഗിക്കവേയാണ് അജയ് ത്യാഗി ഐപിഒ ഇഷ്യുവിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞത്.
ഐപിഒ ഇഷ്യൂ ന്യായമായ വില നിശ്ചയിക്കണം ; സെബി ചെയര്മാന്
By
December 19, 2018 4:43 pm