ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ഐബിസ് നോവല്‍ ത്രയത്തിലൂടെ ശ്രദ്ധേയനായ പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന് അമിതാവ് ഘോഷിന് (62) ലഭിച്ചു.
ഒരു ലക്ഷം രൂപയും ഫലകവും ആണ് അവാര്‍ഡ്. അമിതാവ് ഘോഷിനെ 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠം അവാര്‍ഡിന് ഇന്ത്യയിലെ ഇംഗ്ലീഷ് സാഹിത്യകാരന്മാരെ പരിഗണിക്കുന്നത് ഇതാദ്യമാണ്.
2008, 2012 വര്‍ഷങ്ങളില്‍ ബുക്കര്‍ പ്രൈസിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. ഷാഡോ ലൈന്‍സിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. താന്‍ ആരാധിക്കുന്ന പ്രശസ്തരായ സാഹിത്യകാരന്മാര്ക്ക് ലഭിച്ച ബഹുമതി തന്നെ തേടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ജീവിതത്തിലെ നിര്‍ണായക ദിനമാണെന്നും ഘോഷ് പ്രതികരിച്ചു.
ഇംഗ്ലീഷ് എഴുത്തുകാരിയും അമേരിക്കന്‍ സ്വദേശിയുമായ ദിയോബോറ ബേക്കര്‍ ആണ് ഭാര്യ. മക്കള്‍: ലീലയും നയനും.