Entertainment

കെമിസ്ട്രി ടീച്ചറുടെ വിവാഹക്ഷണത്തായാല്‍ ഇങ്ങനെയാകണം…

വിവാഹക്ഷണക്കത്തുകള്‍ വ്യത്യസ്തവും മനോഹരവുമാക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അതിനായി പല പരീക്ഷണങ്ങളും വിവാഹക്ഷണക്കത്തുകളില്‍ കടന്നുവരാറുണ്ട്. ഒരു കെമിസ്ട്രി ടീച്ചറുടെ കല്യാണക്കത്താകുമ്പോള്‍ കെമിസ്ട്രിയുമായി ബന്ധപ്പെടുത്തി ക്ഷണക്കത്ത് തയ്യാറാക്കിയതില്‍ തെറ്റൊന്നുമില്ല.

ക്ഷണക്കത്തിന്റെ തലക്കെട്ടു തന്നെ പെര്‍ഫെക്ട് കെമിസ്ട്രി എന്നാണ്. പീരിയോഡിക് ടേബിളിലെ മൂലകങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് വധുവിന്റെയും വരന്റെയും പേരുകള്‍. ആറ്റങ്ങളായ വിതുനെയും സൂര്യയെയും ഇരുവരുടെയും മാതാപിതാക്കളുടെ ആക്റ്റിവേഷന്‍ എനര്‍ജി ഉപയോഗിച്ച് തന്മാത്രയാക്കുന്ന ബോണ്ടിംഗ് ചടങ്ങിലേയ്ക്ക് റിയാക്ടന്‍സും പ്രൊഡക്ട്സുമായെത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തിന്റെ ഉള്ളടക്കം.

കല്യാണ തീയതിയെ റിയാക്ഷനെന്നും കല്യാണവേദിയെ ലബോറട്ടറിയെന്നും വിശേഷിപ്പിച്ച കത്തില്‍ ഉല്‍പ്രേരകമായി ഏവരുടെയും സാന്നിധ്യം മാത്രം മതിയെന്നു പറഞ്ഞുകൊണ്ട് കത്ത് അവസാനിക്കുകയാണ്. ഇരുവരുടെയും പ്രണയത്തെ സൂചിപ്പിക്കുന്ന ഒരു ഘടനയും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.

വിവാഹക്ഷണക്കത്ത് കണ്ട എം പി ശശി തരൂരും നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. തരൂരിന്റെ മണ്ഡലത്തില്‍ നിന്നുളള ദമ്പതികളുടേതാണ് ക്ഷണക്കത്ത്. ‘ഇരുവര്‍ക്കും സന്തുഷ്ടമായ ദാമ്പത്യജീവിതം ആശംസിക്കുന്നു! അവര്‍ക്കിടയിലെ കെമിസ്ട്രി എപ്പോഴും ജ്വലിക്കട്ടെ, ഫിസിക്സ് ചൂടിനേക്കാള്‍ പ്രകാശിക്കട്ടെ.. ബയോളജി ഒരുപാട് കുഞ്ഞുങ്ങളാല്‍ സമ്പന്നമാകട്ടെ’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

പോണ്ടിച്ചേരിയില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ കാര്‍ത്തിക് വിനോബയാണ് ക്ഷണക്കത്ത് തരൂരിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തത്. ഇതിനുള്ള മറുപടിയായാണ് തരൂര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top