തൃശൂര്‍ കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തീയറ്ററില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഹര്‍ത്താല്‍ ദിനം രാവിലെ നടക്കേണ്ട ഷോയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘമായി എത്തി തടഞ്ഞത്. ഇതേച്ചൊല്ലി തീയറ്ററില്‍ ഹര്‍ത്താലനുകൂലികളും സിനിമ കാണാന്‍ എത്തിയവരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
ഇന്ന് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന് റിലീസ് ചെയ്തത്. ആദ്യദിനം രണ്ടായിരത്തോളം ഷോകള്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ചിത്രത്തിന് ബിജെപി ഹര്‍ത്താല്‍ വലിയ തിരിച്ചടിയായി. ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരേ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് നേരത്തെ രംഗത്തുവന്നിരുന്നു.